
ഒമ്പതാംനൂറ്റാണ്ടില്‍, എന്നുവച്ചാല്‍, മദ്ധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളും തെക്കുപടിഞ്ഞാറന്‍ ഏഷ്യയിലെ രാജ്യങ്ങളും തമ്മില്‍ ഉശിരന്‍ കച്ചവടം നടക്കുന്ന കാലത്ത്, കച്ചവടക്കപ്പലുകള്‍ ഒഴുകുകയായിരുന്നു നമ്മുടെ കടലുകളിലൂടെ. ഇന്നത്തെ സാങ്കേതികമേന്മയില്ലാത്ത ആ കപ്പലുകള്‍ അപകടത്തില്‍പ്പെടുന്നതും സാധാരണമായിരുന്നു. അങ്ങനെ, നിറയെ ചരക്കുമായി മസ്‌കറ്റില്‍ നിന്നു പുറപ്പെട്ട ജ്യൂവല്‍ ഓഫ് മസ്‌കറ്റ് എന്ന് ഇന്ന് അറിയപ്പെടുന്ന ചരക്കുകപ്പല്‍ മുങ്ങിപ്പോയിട്ടുണ്ട്.
ആ കപ്പലിന്റെ സ്‌മരണയ്‌ക്ക്, അതേ കപ്പലിനെ പുനര്‍നിര്‍മിച്ച് യാത്രയ്‌ക്കിറക്കിയിരിക്കുകയാണ് ബന്ധപ്പെട്ടവര്‍. അതിന്റെ അഞ്ചുമാസം നീളുന്ന കടല്‍യാത്രയ്‌ക്കിടെ, ദാ, വരുന്ന ഞായറാഴ്‌ച ഈ രത്‌നം കൊച്ചിത്തുറമുഖത്തടുക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത. അന്നേദിവസം കപ്പല്‍രത്‌നത്തിന് വമ്പന്‍ സ്വീകരണം തുറമുഖത്തുണ്ട്. ഈ കപ്പല്‍ സിംഗപ്പൂരിന് സൗഹൃദസ്ഥാപനത്തിന്റെ തെളിവായി സുല്‍ത്തനേറ്റ് ഓഫ് ഒമന്‍ നല്‍കുകയാണ് ഈ കപ്പലെന്നതാണ് മറ്റൊരു വിശേഷം.

