Tag Archive | "ciyal meeting"

സിയാല്‍ ഓഹരി ഉടമകളുടെ സംഗമം ഫെബ്രുവരി 27ന്‌


കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (സിയാല്‍) ഓഹരി ഉടമകളുടെ സംഗമം ഈ മാസം 27ന്‌ ആലുവയില്‍ നടക്കും. ഉച്ചയ്‌ക്ക്‌ രണ്ടിന്‌ ആലുവ ജീവാസ്‌ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംഗമം കേന്ദ്ര സഹമന്ത്രി കെ.വി. തോമസ്‌ സംഗമം ഉദ്‌ഘാടനം ചെയ്യും. പ്രസിഡന്റ്‌ ഇ.കെ. പോള്‍ ആയിരിക്കും അധ്യക്ഷനാകുക. ഗതാഗതവകുപ്പു മന്ത്രി ജോസ്‌ തെറ്റയില്‍, സിയാല്‍ എം.ഡി. ഡോ. സി.ജി. കൃഷ്‌ണദാസ്‌ നായര്‍ എന്നിവര്‍ പ്രസംഗിക്കും. ഓഹരി ഉടമകള്‍ക്കുള്ള ബാഡ്‌ജ്‌ വിതരണം കെ.പി. ധനപാലന്‍ എം.പി. നിര്‍വഹിക്കും. അംഗങ്ങള്‍ ഫോളിയോ നമ്പര്‍ സഹിതം എത്തണമെന്ന്‌ ജനറല്‍ സെക്രട്ടറി ദേവസിക്കുട്ടി പടയാട്ടില്‍ അറിയിച്ചു.

Posted in newsComments (0)