Tag Archive | "chevorlet"

chevorlet beat


കൊച്ചിയൂടെ ഹാര്‍ട്ട്‌ ബീറ്റാകാന്‍ ഷെവര്‍ലെ ബീറ്റെത്തി
ചെറുകാര്‍മോഹികളേ, നമസ്‌കാരം, നിങ്ങള്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത. ഡല്‍ഹിയിലെ പ്രഗതി മൈതാനത്തു മിന്നിത്തിളങ്ങിക്കിടന്ന്‌ പത്രപംക്തികളിലൂടെ നിങ്ങളെ കൊതിപ്പിച്ച ഷെവര്‍ലെ ബീറ്റ്‌ കൊച്ചിയില്‍ എത്തിക്കഴിഞ്ഞു. ജനറല്‍ മോട്ടോഴ്‌സാണ്‌ ബീറ്റിനെ കൊച്ചിയിലെ നിരത്തിലെത്തിച്ചിരിക്കുന്നത്‌. 79 ബിഎച്ച്‌പി ഹാച്ച്‌ബാക്ക്‌ കാറായ ബീറ്റിന്റെ ചില പ്രത്യേകതകള്‍ കേട്ടോളൂ.
നഗരത്തില്‍ 15 കിലോമീറ്റര്‍ മൈലേജ്‌ കിട്ടുമെന്നു കമ്പനി പറയുന്ന ബീറ്റ്‌ ബി സെഗ്മെന്റില്‍ പെടുന്ന കാറാണ്‌. ഹൈവേയില്‍ 18 കിലോമീറ്റര്‍ തികച്ചും കിട്ടുമെന്നും കമ്പനി പറയുന്നു. മൂന്നുവര്‍ഷത്തെയോ ഒരു ലക്ഷം കിലോമീറ്റര്‍ വരെയോ മെയ്‌ന്റനന്‍സ്‌ സൗജന്യമാണ്‌. 1199സിസി, 4 സിലിണ്ടര്‍, 16 വി ഡി.ഒ.എച്ച.സി..
തല്‍ക്കാലം ബീറ്റ്‌ പെട്രോള്‍ മാത്രമേ കുടിക്കൂ.

Posted in വിശേഷങ്ങള്‍Comments (0)