Tag Archive | "aqua-marine-kochi"

ഇനി വരുമോ ഈ അക്വാമറൈന്‍…


ഏപ്രിലെത്താന്‍ കാത്തുനില്ക്കാതെ അക്വാമറൈന്‍ മടങ്ങി. കൊച്ചിയില്‍നിന്നു മാലിയിലേക്കും കൊളംബോയിലേക്കും സര്‍വീസ് നടത്തിയിരുന്ന ഗ്രീക്ക് കപ്പല്‍ അക്വാമറൈന്‍ സര്‍വീസിലെ നഷ്ടം കാരണം ഇന്നലെ മടങ്ങി. പതിനാറുകോടി രൂപയുടെ നഷ്ടമാണു കപ്പല്‍കന്പനിക്കുണ്ടായതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. ഏപ്രില്‍മാസംവരെ സര്‍വീസ് നടത്താനുള്ള തീരുമാനം മാറ്റാന്‍ ഇതാണത്രേ കാരണം. അതേസമയം, അടുത്ത ഒക്ടോബറില്‍ വീണ്ടും സര്‍വീസുമായി എത്താമെന്ന് കന്പനി യാത്രാവേളയില്‍ പറഞ്ഞിരുന്നു. അതും വെള്ളത്തില്‍ വരച്ച വരയാകാനിടയുണ്ട്. കാരണം, വിടപറയല്‍വേളയില്‍, കപ്പലില്‍ ചട്ടവിരുദ്ധമായി സൂക്ഷിച്ചിരുന്ന 83 ലക്ഷം രൂപയുടെ ഇന്ത്യന്‍ കറന്‍സി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നുണ്ടായിരിക്കുന്ന കേസിന്‍റെ നൂലാമാലകള്‍ മൂലം ഇനി അക്വാമറൈന്‍ കൊച്ചിയുടെ തീരംപൂകാനുള്ള സാദ്ധ്യത അടയുകയാണെന്നു കരുതേണ്ടിവരും.

Posted in വിശേഷങ്ങള്‍Comments (0)