
കലയുടെ അമൃതസദ്യയ്ക്കു തുടക്കമാകുന്നു. അമൃത സ്കൂള്‍ ഓഫ് ആര്‍ട്സ് ആന്‍റ് സയന്‍സസിന്‍റെ വാര്‍ഷികസാംസ്കാരികോത്സവമാണ് കലാമൃതം. ജനുവരി 27നാണ് കലാമൃതം ആരംഭിക്കുന്നത്. അന്നുവൈകിട്ട് നാലിന് ഇടപ്പള്ളി ബ്രഹ്മസ്ഥാനം ഓഡിറ്റോറിയത്തില്‍ കലാമൃതം ചലച്ചിത്രസംവിധായകന്‍ കമല്‍ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരി ശ്രീകുമാരി രാമചന്ദ്രന്‍, ഇഗ്നോ വി.സി. വിഎന്‍ രാജശേഖരന്‍ പിള്ള, സൂര്യ കൃഷ്ണമൂര്‍ത്തി തുടങ്ങിയ പ്രമുഖര്‍ വിവിധദിവസങ്ങളില്‍ സംബന്ധിക്കും. ഫെബ്രുവരി ആറ്, ഏഴ് തിയതികളില്‍ ചലച്ചിത്രോത്സവവും നടക്കും.

