RTO office kochi

കൊച്ചിയിലെ ആര്‍.ടി.ഒ. ഓഫീസില്‍ ഇനിയെല്ലാം ഓണ്‍ലൈന്‍ വേഗത്തില്‍

വണ്ടിയോടിക്കാന്‍ പഠിക്കുന്നതിനേക്കാളും, മുടഞ്ഞ തിര്‌കകില്‍ വണ്ടിയോടിക്കുന്നതിനേക്കാളും പാടും പെടാപ്പാടുമായിരുന്നു മുന്‍പൊക്കെ ഡ്രൈവിംഗ്‌ ലൈസന്‍സൊന്നു തരപ്പെടുത്തുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍. നീണ്ട ക്യൂവില്‍ നിന്നു മണിക്കൂറുകള്‍ വിയര്‍ത്തൊലിച്ച പഴയ കാലമേ, വിട! ഇനി ആര്‍ടിഒ ഓഫീസുകളില്‍ കാര്യങ്ങളെല്ലാം ഓണ്‍ലൈന്‍ വേഗത്തില്‍. കൊച്ചി ആര്‍ടിഒ ഓഫീസ്‌ ഓണ്‍ലൈന്‍ ആയിക്കഴിഞ്ഞു. ലേണേഴ്‌സ്‌ ലൈസന്‍സ്‌, വാഹനരജിസ്‌ട്രേഷന്‍, സര്‍ട്ടിഫിക്കേറ്റ്‌ രജിസ്‌ട്രേഷനുള്ള തിയതി ബുക്കിംഗ്‌, പരാതി രജിസ്‌ട്രേഷന്‍ തുടങ്ങി ആറ്‌.ടി.ഒ. ഓഫീസുമായി ബന്ധപ്പെട്ട ഏതു കാര്യത്തിനും ഇനി www.keralamvd.gov.in എന്ന വെബ്‌സൈറ്റിലൂടെ നീങ്ങിയാല്‍ മാത്രം മതി.

Leave a Reply