കൊച്ചിയെ വിസ്‌മയിപ്പിക്കാന്‍ ത്രീഡി വീണ്ടും
12 March 2010
നഗരത്തിനു ത്രീഡിക്കാഴ്‌ചകള്‍ അവസാനിക്കുന്നില്ല. ലോകചലച്ചിത്രവേദിക്കു വിസ്‌മയം തീര്‍ത്ത അവതാറെന്ന ജെയിംസ് കാമറൂണ്‍ ചിത്രത്തിനു തൊട്ടുപിറകേ വീണ്ടും നഗരം ത്രീഡിക്കാഴ്‌ചയിലേക്കു മടങ്ങുകയാണ്. അവതാറിനു ത്രിമാനതലം പകര്‍ന്ന സിനിമാഹോളായ ശ്രീധറില്‍ ഇപ്പോള്‍ പുതുതായി വന്നിരിക്കുന്നതും മറ്റൊരു ത്രീഡി വിസ്‌മയമാണ്. ഫൈനല്‍ ഡെസ്റ്റിനേഷന്‍ എന്ന സിനിമയുടെ നാലാംഭാഗമാണ് വമ്പന്‍ ത്രീഡി സാങ്കേതികാത്ഭുതവുമായി വന്നിരിക്കുന്നത്. ചിത്രം ഇന്നുവരെ വന്നിട്ടുള്ള ത്രീഡികളെ കടത്തിവെട്ടുമെന്നാണ് അണിയറക്കാര്‍ അവകാശപ്പെടുന്നത്. സംഗതി അല്‌പം ഹൊറര്‍ മൂഡായതിനാല്‍ അത്തരം ഭയങ്ങളുള്ളവരും ഹൃദയരോഗങ്ങളുള്ളവരും ഡോക്‌ടറെക്കണ്ടിട്ട് പോകുന്നതായിരിക്കും നല്ലതെന്നുതോന്നുന്നു. ഏതായാലും പടം കഷ്‌ടിച്ച് [...]

