Categorized | news

ആഗോള ആയുര്‍വേദ സമ്മേളനം മാര്‍ച്ചില്‍ കൊച്ചിയില്‍


ആഗോള തലത്തിലുള്ള ആയുര്‍വേദ സമ്മേളനത്തിനു വേദിയാകാന്‍ കൊച്ചിനഗരം ഒരുങ്ങുന്നു. ആയുഷും കേരളസര്‍ക്കാരും ചേര്‍ന്നു ഭാരവാഹിത്വം വഹിക്കുന്ന മഹാസമ്മേളനം മാര്‍ച്ച 24നു ലെ മെറിഡിയന്‍ ഹോട്ടലില്‍ ആരംഭിക്കും.
കേന്ദ്രമന്ത്രിമാരായ കുമാരി ഷെല്‍ജ, ഗുലാം നബി ആസാദ്‌, ശശി തരൂര്‍, കെവി. തോമസ്‌, സംസ്ഥാന ആരോഗ്യമന്ത്രി പി.കെ.ശ്രീമതി സാം പിട്രോഡ തുടങ്ങിയവര്‍ പങ്കെടുക്കും. ആയുര്‍വേദത്തെ ടൂറിസത്തിന്റെ സാദ്ധ്യതകളോടെ ലോകത്തിനു മുന്‍പാകെ അവതരിപ്പിക്കുകയാണു സമ്മേളനത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്‌.

Leave a Reply